K M Shaji | സുപ്രീം കോടതി വിധി വീണ്ടും കെ എം ഷാജിക്ക് തിരിച്ചടിയാവുകയാണ്

2019-01-11 49

സുപ്രീം കോടതി വിധി വീണ്ടും കെ എം ഷാജിക്ക് തിരിച്ചടിയാവുകയാണ്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന ഉത്തരവ് തന്നെയാണ് വീണ്ടും സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റാനോ നിയമസഭ വോട്ടെടുപ്പിൽ പങ്കെടുക്കാനോ സാധിക്കില്ല. കഴിഞ്ഞ നവംബറിൽ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കെഎം ഷാജിയുടെ നിയമസഭ അംഗത്വം റദ്ദ് ചെയ്ത നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. അഴീക്കോട് മണ്ഡലത്തിൽ വർഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിർസ്ഥാനാർഥി എം വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിലാണ് ഷാജിക്കെതിരെ നടപടി വന്നത്. അഴീക്കോട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് കെഎം ഷാജി സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ വീണ്ടും കോടതിവിധി കെഎം ഷാജിക്ക് ഊരാക്കുടുക്കാകുകയാണ്.

Videos similaires